edufocus

"TO BE JUST AND FEAR NOT.."

01 March 2012

SOCIAL SCIENCE- JURISPRUDENTIAL INQUIRY MODEL LESSON PLAN


Name of the Teacher Trainee :                                       Standard  : VIII
Name of the School                 :                                    Division   : A
      Subject     :Social Science                                       Strength   : 42
      Unit          :സ്ത്രീ പദവി                                   Duration  :                                         
     Topic       : സ്ത്രീകളും അധികാരവും                      Date         :






Curricular Objectives
സങ്കടിത ശ്രമങ്ങളിലൂടെ സ്ത്രീ പദവി ഉയര്ത്താമെന്ന നിഗമനത്തില്എത്തിചെരുന്നതിനു. 
പൊതു സമൂഹത്തില്സ്ത്രീ സാന്നിധ്യം ശക്തമാക്കണം എന്ന കാഴ്ചപ്പാട് രൂപപ്പെടുത്തുന്ന്നതിനു. 








Process Objectives
നിയമ നിര്മ്മാണ സഭകളില്സ്ത്രീ പങ്കാളിത്തം ഉറപ്പുവരുത്തെണ്ടതിന്ടെ ആവശ്യകത മനസ്സിലാക്കുന്നതിനു. 
സമൂഹത്തില്സ്ത്രീകള്ക്ക് നേതൃത്വപരമായ പങ്കു ലഭിക്കെണ്ടതിന്ടെ  ആവശ്യകത മനസ്സിലാക്കുന്നതിനു. 
പ്രശ്ന പരിഹാര ശേഷി വികസിപ്പിക്കുന്നു. 
യുക്തിപരമായ ചിന്തനം.



Syntax
Teacher – Pupil Activities





PHASE 1
Orientation to the Case
അധ്യാപിക ക്ലാസ്സില്പ്രവേശിച് കുട്ടികളുമായി സ്വഹൃധാന്തരീക്ഷം സൃഷ്ടിച്ചതിനു ശേഷം ഒരു കഥ പറയുന്നു. 
വിളയൂരില്ലത്തെ തേതിയും മാധവനും ബാല്യകാല സുഹൃത്തുക്കളും പരസ്പരം ഇഷ്ട്ടപ്പെടുന്ന വുരുമായിരുന്നു. 15 വയസ്സായിട്ടും താന്കാര്യമായി ഒന്നും പഠിച്ചിട്ടില്ലെന്ന് തിരിച്ചറിഞ്ഞ മാധവന്ആധുനിക വിദ്യാഭ്യാസം നേടാന്തൃശൂരിലേക്ക്  പോയി. അധിനിടക്ക് തേതിയുടെ ഇഷ്ടം പരിഗണിക്കാതെ  അവളെ കര്ക്കടാംകുന്നത്തച്ചന്എന്ന ഒരു കിളവന് വിവാഹം ചെയ്തുകൊടുക്കാന്വീട്ടുകാര്‍ തീരുമാനിച്ചു

 വേളിക്കായി പെന്‍ വീട്ടിലെത്തിയ  വൃദ്ധ വരനു സര്ക്കാരിന്ടെ ഇന്ജക്ഷന്ഒര്ദര്ലഭിച്ചു. തേതിയുടെ സഹോദരനായ കുഞ്ചുവാണ് അത് അയച്ചത്.  തുടര്ന്ന് വിവാഹം മുടങ്ങുകയും മാധവന്തേതിയെ വിവാഹം കഴിക്കുകയും ചെയ്തു.  അതിനു ശേഷം മൂടുപടം മാറ്റി അവളെ സമൂഹ മധ്യത്തിലേക്ക് കൊണ്ടുവരികയും ചെയ്തു

ഇതിലൂടെ സ്ത്രീ അടുക്കളയില്മാത്രം ഒതുങ്ങേണ്ടവളല്ല, മറിച്ച് സമൂഹത്തില്പ്രവര്ത്തിക്കെണ്ടവളാണ് എന്ന് മറ്റുള്ളവര്മനസ്സിലാക്കുകയും ചെയ്തു

 ഇത് ഒരു നാടകത്തിന്ടെ സംഗ്രഹമാണ്.  ഏതു നാടകം? ആരാണ് ഇത് എഴുതിയതെന്നു അറിയാമോ? എന്ന് കുട്ടികളോട് ചോതിക്കുന്നു. തുടര്ന്ന് ഒരു ഫോട്ടോ കാണിച്ചുകൊണ്ട് ഇദ്ദേഹത്തെ കണ്ടിട്ടുണ്ടോ എന്ന് ചോതിക്കുന്നു?. 
ഇതാണ്  വട്ട് ഭട്ടതിരിപ്പാട് എന്നും ഇദ്ദേഹം എഴുതിയ "അടുക്കളയില്നിന്നും അരങ്ങത്തേക്ക്" എന്ന നാടകത്തിന്ടെ സംഗ്രഹമാണ് ഞാന്നിങ്ങളെ കേള്പ്പിച്ചത്എന്നും ടീച്ചര്വിശദീകരിച്ചു കൊടുക്കുന്നു
നാടകം ആരെങ്കിലും വായിച്ചിട്ടുണ്ടോ? എന്താണ് ഇതില്പരാമര്ശിക്കുന്നത്? എന്ന്  കുട്ടികളോട് ചോതിക്കുന്നു
സ്ത്രീകള്അടുക്കളയില്മാത്രം ഒതുങ്ങിക്കഴിയെണ്ടവളല്ല, മറിച്ച് സമൂഹത്തിന്ടെ ഉന്നമനത്തിനായി പ്രവര്ത്തിക്കെണ്ടവളാണ്" എന്നതാണ് ഇതിലെ ഉള്ളടക്കം എന്ന് കുട്ടികള്ക്ക് പറഞ്ഞു കൊടുക്കുന്നു

കഥയിലെ തേതിയുടെയും ഇന്നത്തെ സ്ത്രീകളുടെയും സാമൂഹിക പദവി ഒരുപോലെയാണോ? എന്ന്   കുട്ടികളോട്  ചോതിക്കുന്നു.  അല്ല എന്ന് കുട്ടികള്ഉത്തരം പറയുന്നു.  എങ്ങനെയാണ് മാറ്റങ്ങളുണ്ടായത്? പുതിയ ജീവിത സാഹജര്യങ്ങള്‍, അധികാരങ്ങള്‍, തുടങ്ങിയ ഉത്തരങ്ങള്കുട്ടികള്പറയുന്നു

എന്നളിതിനെക്കുരിച്ചു നിങ്ങള്ക്ക് കൂടുതല്അറിയേണ്ടേ? എന്ന് ചോതിച്ചുകൊണ്ട് "സ്ത്രീകളും അധിക്കാരവും" എന്നെഴുതി പാടഭാകത്തെക്ക് പ്രവേശിക്കുന്നു. അതിനു ശേഷം വായനാക്കുരിപ്പ് അവതരിപ്പിക്കുന്നു .

വിഷയം: നിയമ നിര്മ്മാണ സഭകളിലും രാഷ്ട്രീയപാര്ട്ടികളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്ത്രീ പങ്കാളിത്തം വര്ധിപ്പിക്കെണ്ടതിന്ടെ ആവശ്യകത .





PHASE II
Identifying the Issue
അന്ധര്ലീനമായ വസ്തുതകള്‍ 
നിയമ നിര്മാണ സഭകളില്സ്ത്രീ പങ്കാളിത്തം ഉറപ്പുവരുത്തെണ്ടതിന്ടെ ആവശ്യകത, സമൂഹത്തില്സ്ത്രീകള്ക്ക് നേതൃത്ത്വ പരമായ പങ്കു ലഭിക്കെണ്ടതിന്ടെ ആവശ്യകത, സ്ത്രീകള്നേതൃത്ത്വം നല്കുന്ന തദ്ദേശ സ്വയംഭരണ  സ്ഥാപനങ്ങളിലെ പ്രവര്ത്തനങ്ങള്‍.... 



1.    പ്രശസ്ത ഗാന്ധിയനായ അണ്ണാ ഹസാരെയുടെ ചിത്രം  കാണിച്ചുകൊണ്ട് ഇത് ആരാണെന്നും എന്താണ് ഇദ്ധെഹത്തിന്ടെ പ്രത്ത്യെകത എന്നും ചോദിക്കുന്നു. തുടര്ന്ന് സുരേഷ് കല്മാഡി, R ബാലകൃഷ്ണ പ്പിള്ള, A.R രാജ തുടങ്ങിയവരുടെ ചിത്രങ്ങള്കാണിച്ചുകൊണ്ട് ഇവരുടെ പ്രത്ത്യെകഥകള്എടുത്തു പറയുന്നു. ഇതുപോലെ ഏതെങ്കിലും സ്ത്രീകളെക്കുറിച്ച്കേട്ടിട്ടുണ്ടോ എന്ന് ചോദിക്കുന്നു. തുടര്ന്ന് വര്ദ്ധിച്ച സ്ത്രീ പങ്കാളിത്തം പൊതു ജീവിതത്തിലെ അഴിമതി ഇല്ലാതാക്കുന്നതിന് സഹായകമാകുമോ എന്ന് ചോതിക്കുന്നു.





PHASE III
Taking a Position
പക്ഷം ചേരല് 
ഒരുകൂട്ടം വിദ്ധ്യര്തികള്‍  പക്ഷം ചേരുന്നു. അധ്യാപിക പക്ഷം ചേരലിന്റെ അടിസ്ഥാനം ആവശ്യപ്പെടുന്നു.



PHASE IV
Exploring Stands
പക്ഷം1
സഹായിക്കും. കാരണം ഒരു കുടുംബത്തെ നല്ല രീതിയില്നയിക്കുന്നത് സ്ത്രീയാണ്. അതുകൊണ്ടുതന്നെ പൊതുജീവിതത്തിലെ അഴിമതി ഇല്ലാതാക്കാന്സ്ത്രീകള്ക്ക് സാധിക്കും.
പക്ഷം
വര്ധിച്ച സ്ത്രീ പങ്കാളിത്തം അഴിമതി വര്ധിപ്പിക്കാനാണ് കാരണമാകുന്നത്.  കാരണം പുരുഷന്മാര്എല്ലാ മേകലകളിലും അവരുടെ കഴിവ് തെളിയിച്ചിട്ടുണ്ട്.  എന്നാല്സ്ത്രീകള്ക്ക് പൊതുവേ കഴിവ് കുറവായതിനാല്സ്ത്രീപന്കാളിത്തം അഴിമതിവര്ധിപ്പിക്കനെ സഹായിക്കൂ

2.    അച്ഛനും, അമ്മയും, മക്കളും ഒരുമിച്ചിരുന്നു കുടുംബകാര്യങ്ങള്ചര്ച്ച ചെയ്യുന്ന ഒരു ഫോട്ടോയും, അമ്മയുടെ അസാന്നിധ്യത്തില്കാര്യങ്ങള്തീരുമാനിക്കുന്ന മറ്റൊരു ഫോട്ടോയും കാണിച്ചുകൊണ്ട് "വീട്ടുകാര്യങ്ങള്തീരുമാനിക്കുന്നതില്സ്ത്രീകള്ക്ക് പ്രാധിനിത്യം കൊടുക്കേണ്ടതുണ്ടോ? എന്താണ് നിങ്ങളുടെ അഭിപ്രായം എന്ന് കുട്ടികളോട് ചോതിക്കുന്നു
പക്ഷം1 
ആവശ്യമുണ്ട്. കാരണം വീട്ടുചിലവ്, ഭക്ഷണം, ഗൃഹനിര്മ്മാണം, കുടുംബവരുമാനം കൈകാര്യം ചെയ്യല്തുടങ്ങിയവ കൂടുതല്നന്നായി ചെയ്യാന്കഴിയ്ന്നത് സ്ത്രീകള്ക്കാണ്.  വീട്ടില്ചെലവ് കുറച്ചു വരുമാനം കൂട്ടണമെങ്കില്സ്ത്രീപന്കാളിത്തവും സ്ത്രീകളുടെ പ്രത്യേക ശ്രദ്ധയും ആവശ്യമാണ്‌. 
പക്ഷം 2
ആവശ്യമില്ല. കാരണം സ്ത്രീകളില്അധികംപേരും വരുമാനതിലധികം ചിലവഴിക്കുന്നവരും അത്യാവശ്യ സന്ദര്ഭങ്ങളില്ശരിയായ തീരുമാനങ്ങളെടുക്കാന്‍ കഴിയാതവരുമാണ്

3.    വനിതാ കമ്മീഷന്റെ ചിത്രങ്ങള്‍, സ്ത്രീകള്നയിക്കുന്ന ഒരു  ജാഥ, എന്നിവ കാണിച്ചുകൊണ്ട്  പൊതു ജീവിതത്തില്‍ സ്ത്രീ പങ്കാളിത്തം വര്ധിപ്പിക്കുന്നത് വഴി  സ്ത്രീകള്നേരിടുന്ന പ്രശ്നങ്ങള്ക്ക് പരിഹാരം കാണാന്സാധിക്കുമോ? എന്നാ വിഷയം അവതരിപ്പിക്കുന്നു
പക്ഷം 1
പരിഹരിക്കാന്സാധിക്കും. പൊതുരംഗത്തേക്കു സ്ത്രീകള്കൂടുതലായി കടന്നു വന്നാല്പുരുഷ മേധാവിത്തം കുറയുകയും ചൂഷണം ഒരു പരിധിവരേക്കെങ്കിലും നിയന്ത്രിക്കാന്സാധിക്കുകയും ചെയ്യും.
പക്ഷം 2
സ്ത്രീ പങ്കാളിത്തം കൂട്ടുന്നതു കൂടുതുഅല്കലഹങ്ങള്ഉണ്ടാക്കാനേ സഹായിക്കൂ. കാരണം ഒരു സ്ത്രീയുടെ ശത്രു മറ്റൊരു സ്ത്രീ തന്നെയാണല്ലോ!.

4.    നിയമ സഭാ ചിത്രങ്ങള്‍, കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സ്ത്രീകളുടെ എണ്ണം കാണിക്കുന്ന ചാര്ട്ട്, കേരള നിയമസഭയിലെ സ്ത്രീ- പുരുഷാനുപാതം കാണിക്കുന്ന ചാര്ട്ടുകള്എന്നിവ പ്രദര്ശിപ്പിച്ചുകൊണ്ട്‌ "സ്ത്രീ പങ്കാളിത്തം വര്ധിപ്പിക്കാന്സംവരണം ആവശ്യമാണോ? എന്നാ ചോദ്യം ഉന്നയിക്കുന്നു.
പക്ഷം1 
ആവശ്യമാണ്‌. സംവരണം ഉണ്ടെങ്കില്മാത്രമേ സ്ത്രീകള്ക്ക് സമൂഹത്തിലേക്കു ഇറങ്ങി വരുവാനും കൂടുതല്ഉന്നതങ്ങളില്എത്തിച്ചേരുവാനും കഴിയുകയുള്ളൂ.  അല്ലെങ്കില്പുരുശമേതാവിത്തം അവരെ ഒരിക്കലും ഉയരാന്അനുവദിക്കുകയില്ല
പക്ഷം 2
കഴിവുള്ള സ്ത്രീകളാണെങ്കില്സംവരത്തിന്റെ ആവശ്യമേയില്ല. സംവരണം നല്കിയാല്‍, കഴിവില്ലാത്ത സ്ത്രീകള്ഉയര്ന്നുവന്നാല്അത് സമൂഹത്തെ ദോഷകരമായി ബാധിക്കും.



PHASE V
Refining and Qualifying Position
സമൂഹത്തില്ഇന്ന് നിലനില്ക്കുന്ന ചൂഷണങ്ങളില്‍  നിന്ന് സ്ത്രീകള്രക്ഷ  നേടണമെങ്കില്എല്ലാ മേകലകളിലും സ്ത്രീസാനിധ്യം വര്ധിപ്പിക്കേണ്ടത് അനിവാര്യമാണ്. അധികാരസ്ഥാനങ്ങളില്പുരുഷന്മാര്ക്ക് തുല്ല്യമായിതന്നെ സ്ത്രീക ളെയും ഉയര്ത്തിക്കൊണ്ടു വരണം. എങ്കില്മാത്രമേ സമൂഹത്തില്ഐക്ക്യവും പുരോഗതിയും സമത്വവും നിലനില്ക്കു കയുള്ളൂ. ഇന്ന് പുരുഷ ന്മാര്ക്കൊപ്പം എല്ലാ മേഘലകളിലും പ്രവര്ത്തിക്കാന്സ്ത്രീകളും തയ്യാറായിരിക്കുന്നു.  വ്യത്യസ്ത മേഘലകളില്സ്ത്രീകളുടെ പങ്കാളിത്തം കാണിക്കുന്ന ഒരു ചാര്ട്ട്  പ്രദര്ശിപ്പിക്കുന്നു



PHASE VI
Testing Factual assumption behind qualified position.
ഇന്ന് സമൂഹത്തില്സ്ത്രീകള്ക്കെതിരെ നടക്കുന്ന ചൂഷണങ്ങളെ തടയാന്അധികാരങ്ങള്ആവശ്യമാണ്‌...  എന്നാല്പരസ്സ്യങ്ങള്പോലുള്ള മാധ്യമങ്ങളില്മത്സരിച്ചു അഭിനയിച്ചു സ്വയം വിലകളയുന്ന സ്ത്രീകളെ നമുക്ക് ഒരിക്കലും അംഗീകരിക്കാനാവില്ല. തങ്ങളുടെ അധികാരവും അഭിമാനവും പരസ്സ്യങ്ങള്ക്ക് മുമ്പില്അടിയറവു വെക്കുന്നത് അനുവദിക്കാന്പാടില്ല. പൊതു സമൂഹത്തില്സ്ത്രീസാനിധ്യം ശക്തമാക്കിയാല്മാത്രമേ സുസങ്കടിത ശ്രമങ്ങളിലൂടെ സ്ത്രീ പദവി ഉയര്ത്താന്സാധിക്കൂ. അധിനാല്പൊതുജീവിതത്തില്സ്ത്രീസാന്നിധ്യം വര്ദ്ധിപ്പിച്ചേ മതിയാവൂ.  
          സോപ്പിനു പേര് ചന്ദ്രിക
         ചന്ദനത്തിരിക്ക് പേര് സുഗന്ധി
         അലിഞ്ഞു തീരുന്നതിനും 
         എരിഞ്ഞ്   ഒടുങ്ങുന്നതിനും  
         എപ്പോഴും പെണ്പേര് തന്നെ 

എന്നെഴുതിയ ചാര്ട്ട് പ്രധര്ഷിപ്പിച്ചുകൊണ്ട്എല്ലാവരോടും വരികള്ഒരുമിച്ച് പാടാന്ആവശ്യപ്പെടുന്നു. തുടര്ന്ന് ക്ലാസ് അവസാനി പ്പിക്കുന്നു



Social System
Moderately Structured

Support System
അടുക്കളയില്നിന്ന് അരങ്ങത്തേക്ക് എന്ന .ടി ഭട്ടതിരിപ്പാടിന്റെ ബുക്ക്‌, വായനക്കുറിപ്പ്‌, ചിത്രങ്ങള്‍, ചാര്ട്ടുകള്‍. Etc.








Instructional Effects
സ്ത്രീ സംവരണം ആവശ്യമാണെന്ന് തിരിച്ചറിയുന്നു. 
സ്ത്രീകള്ക്കെതിരെയുള്ള ചൂഷണങ്ങള്അവ സാനിപ്പിക്കാന്സ്ത്രീകള്ക്ക് അധികാരങ്ങള്നല്കേണ്ടത് ആവശ്യമാണെന്ന് കുട്ടി മനസ്സിലാക്കുന്നു
സമൂഹത്തില്സ്ത്രീ-പുരുഷ സമത്വം ആവശ്യമാണെന്ന മനോഭാവം വളരുന്നു.







Nurturant Effects
സ്ത്രീകളെ ഭാഹുമാനിക്കാനും, ആദരിക്കാനും, ശീലിക്കുന്നു.
വീട്ടിലുള്ള സ്ത്രീകളെ പൊതുസമൂഹത്തിലേക്ക് ഉയര്ത്തിക്കൊണ്ടുവരാന്ശ്രമിക്കുന്നു
സ്ത്രീകളെ സഹായിക്കാനുള്ള മനോഭാവം വളരുന്നു.
സ്ത്രീകള്ക്കെതിരെ നടക്കുന്ന ചൂഷണങ്ങളെ പ്രധിരോധിക്കാന്ശ്രമിക്കുന്നു

No comments:

Post a Comment