ആറ് മുതൽ
പതിന്നാല് വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് എല്ലാവർക്കും അടിസ്ഥാന വിദ്യാഭ്യാസം,
സൗജന്യവും നിർബന്ധവുമാക്കുന്നതിനായി ഇന്ത്യൻ പാർലമെന്റ് ആവിഷ്ക്കരിച്ചനിയമമാണ് വിദ്യാഭ്യാസ
അവകാശനിയമം ( RTE Act: Right to
Education Act :The Right of Children to free and compulsory education bill
2009). ഇത് ഭരണഘടനയുടെ 21 എ വകുപ്പ് 86-ാമത് ഭരണഘടനാഭേദഗതി പ്രകാരം കൂട്ടിച്ചേർത്തതാണ്. ഈ ഭേദഗതി വിദ്യാഭ്യാസത്തിനുള്ള അവകാശത്തിന് പ്രാമുഖ്യം നല്‍കുന്നു.
2009
ഓഗസ്റ്റ് 4 നു ഇന്ത്യൻ പാർലമെൻറിൽ ഈ നിയമം പാസ്സാക്കുകയുണ്ടായി .ഇതിലേക്ക് ഇന്ത്യൻ ഭരണ ഘടന, ആർട്ടിക്കിൾ 21 എ ഭേദഗതി ചെയ്തു.
2010 ഏപ്രിൽ ഒന്നിന് ഈ നിയമം പ്രാബല്യത്തിൽ വന്നു. ഇന്ത്യ ചരിത്രത്തിലെ സുപ്രധാനമായ
ഒരു നിയമ നിർമാണമാണിത്. നമ്മുടെ ജനസംഖ്യയുടെ 40 ശതമാനം 18 വയസ്സിനു താഴെയുള്ള കുട്ടികളാണ്.
കുട്ടികളിൽ പകുതിയും 6നും 14നും ഇടയിലുള്ളവർ. അതായത്, അടിസ്ഥാന വിദ്യാഭ്യാസത്തിനു അർഹരായ
190 ദശലക്ഷം കുട്ടികൾ ഇന്ത്യയിൽ ഉണ്ട്. ഇതിൽ 9 ദശ ലക്ഷം കുട്ടികൾ സ്കൂളിൽ എത്തുന്നില്ലെന്നാണ് യുനിസെഫ് കണക്കാക്കുന്നത്.
സ്കൂളിലെ കുട്ടികളുടെ കൊഴിഞ്ഞുപോക്കിന്റെ ശരാശരി 36 ശതമാനമാണ്. പെൺകുട്ടികളുടെത് അതിനേക്കാൾ
കൂടുതൽ. ആ നിലയ്ക്ക്, സ്ത്രീ വിദ്യാഭ്യാസം കൂടുതൽ പരിപോഷിപ്പിക്കാനും ബാലവേല നിരുത്സാഹപ്പെടുത്തുവാനുമുള്ള
ധീരമായ ഒരു ചുവടുവെപ്പാണ് ഈ നിയമം.
7ചാപ്റ്ററുകളും 38 സെക്ഷനും ഒരു ഷെഡ്യൂളും ഉൾപ്പെട്ടതാണ് വിദ്യാഭ്യാസ അവകാശനിയമം.
ചാപ്റ്ററുകൾ :
- പ്രാരംഭം,
- . സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള അവകാശം
- . ബന്ധപ്പെട്ട സർക്കാറുകൾ, തദ്ദേശ സ്ഥാപനങ്ങൾ, രക്ഷിതാക്കൾ എന്നിവരുടെ ചുമതലകൾ
- . വിദ്യാലയങ്ങളുടെയും അധ്യാപകരുടെയും ചുമതലകൾ.
- . പാഠ്യപദ്ധതിയും പ്രാഥമിക വിദ്യാഭ്യാസത്തിന്റെ പൂർത്തീകരണവും
- . കുട്ടികളുടെ അവകാശ സംരക്ഷണം.
- . പലവക.
സവിശേഷതകൾ
പുതിയ നിയമമനുസരിച്ച് ആറു മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് അയൽപക്ക സ്കൂളിൽ
(neighborhood schools) വിദ്യാഭ്യാസം സൗജന്യവും നിർബന്ധിതവുമാകും.
പഠനത്തിന്നാവശ്യമായ ചെലവ് വഹിക്കാൻ കുട്ടി ബാധ്യസ്ഥനല്ല.
നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം എന്നത് സർക്കാറുകൾ, തദ്ദേശസ്ഥാപനങ്ങൾ, സ്കൂൾ അധികൃതർ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവരുടെ ഉത്തരവാദിത്തവും ചുമതലയുമാണ്.
ആറ് വയസ്സ് കഴിഞ്ഞ കുട്ടി സ്കൂളിൽ പോകാത്ത അവസ്ഥയിലാണെങ്കിൽ അവന്റെ വയസ്സിന് അനുയോജ്യമായ ക്ലാസിൽ അവനെ പ്രവേശിപ്പിക്കേണ്ടതാണ്.
അവന്റെ പഠനനിലവാരം മെച്ചപ്പെടുത്താൻ അവന് പ്രത്യേക പരിശീലനം നൽകണം.
14 വയസ്സ് കഴിഞ്ഞാലും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കാൻ അവന് അവകാശമുണ്ടായിരിക്കും.
പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കാനുള്ള സൗകര്യമില്ലാത്ത സ്കൂളിലാണ് കുട്ടി പഠിക്കുന്നതെങ്കിൽ അവിടെ നിന്നും കുട്ടിക്ക് മറ്റേതെങ്കിലും സ്കൂളിലേക്ക് മാറ്റം ആവശ്യപ്പെടാം. പക്ഷെ പ്രസ്തുത മാറ്റം അൺഎയ്ഡഡ് സ്കൂളിലേക്കോ നവോദയ വിദ്യാലയം പോലുള്ള സ്പെസിഫൈഡ് കാറ്റഗറിയിൽ പെട്ട സ്കൂളിലേക്കോ ആവാൻ പാടില്ല. സർക്കാർ സ്കൂളിലേക്കോ എയ്ഡഡ് സ്കൂളിലേക്കോ ആവാം. ടി സി ഉടൻ നൽകേണ്ടതാണ്. അതിന് കാലതാമസം വന്നാൽ സ്ഥാപനമേധാവി അച്ചടക്ക നടപടിക്ക് വിധേയനാകും.
എന്തുകൊണ്ട് ഈ ബില്ല് പ്രധാനപ്പെട്ടതായി ?
ഭരണാഘടനാ ഭേദഗതിയിലൂടെ സര്‍ക്കാറിന്‍റെ സജീവമായ ഭാഗധേയം കൊണ്ട് ഈ ബില്ല് കൃത്യമായി നടപ്പിലാക്കുവാൻ കഴിഞ്ഞു എന്നുള്ളതാണ് ഈ ബില്ല് പ്രധാനപ്പെട്ടതാകാ ൻ
കാരണം.
ബില്ലിന്‍റെ പ്രാധാന്യം ഇപ്രകാരമാണ്
സൗജന്യമായും നിര്‍ബന്ധിതമായും പ്രാഥമികവും രണ്ടാമ്ത്തതുമായ തലത്തിലുള്ള വിദ്യാഭ്യാസം സജ്ജമാക്കുന്നതിന് നിയമനിര്‍മ്മാണം നടത്തുക.
സമീപ പ്രദേശങ്ങളിലെല്ലാം ഓരോ സ്കൂള്‍ വീതം സജ്ജമാക്കുക.
കൃത്യമായും പ്രവര്‍ത്തനം നടക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിനായി സമൂഹത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവരുടെ പ്രാതിനിധ്യത്തോടെ സ്കൂള്‍ പ്രാതിനിധ്യ കമ്മിറ്റി സജ്ജമാക്കുക.
6 വയസ്സിനും 14 വയസ്സിനും ഇടയ്ക്കുള്ള കുട്ടികളെ യാതൊരു കാരണവശാലും ജോലിയിലേര്‍പ്പെടുത്തരുത് എന്ന് ഉറപ്പുവരുത്തുക.
ഗുണമേന്‍മയുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികള്‍ക്കും ലഭിക്കുന്നതിനുള്ള പൊതു വിദ്യാഭ്യാസ വ്യവസ്ഥ നടപ്പിലാക്കുന്നതോടെ സാമൂഹികമായും സാമ്പത്തികമായും പ്രയോജനപ്രദമല്ലാത്ത ഒരു
ജനത ഇല്ലാതാകുവാനുമുള നടപടികളുടെ ആദ്യത്തെ ചുവടുവയ്പ്പായി ഈ ബില്ലിനെ കാണാവുന്നതാണ്.
എന്തുകൊണ്ട് 6-14 വയസ്സുകാരെ തെരഞ്ഞെടുത്തു
എല്ലാ കുട്ടികള്‍ക്കും പ്രാഥമികതലം മുതൽ ഹൈസ്കൂൾ തലം വരെ നിര്‍ബന്ധിത വിദ്യാഭ്യാസം നല്‍കുന്നതുമൂലം ചെറുപ്രായത്തിൽ തന്നെ അവരുടെ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള നിലമൊരുക്കക എന്ന ലക്‌ഷ്യത്തോടെയാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്.
No comments:
Post a Comment